joy-

തൃശൂർ : പ്രളയദുരിതത്തിൽ നിന്നും കേരളത്തെ കരകയറ്റാൻ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഏറ്റെടുത്ത പ്രവർത്തനം മാതൃകാപരമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ഭവനപദ്ധതി ഗുണഭോക്താക്കളുടെ സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാരിന് കൈത്താങ്ങായി മാറുകയായിരുന്നു ജോയ് ആലുക്കാസ് ഫൗണ്ടേഷൻ. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രളയം നമ്മെ പഠിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

• ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പണിതീർക്കുന്ന 250 വീടുകളിൽ താമസം ആരംഭിച്ച തൃശൂർ, എറണാകുളം,
മലപ്പുറം, പാലക്കാട് ജില്ലകളിലെ 60 കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.

തൃശൂർമേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ് ഫൗണ്ടേഷന്റെ ബ്രൗഷർ പ്രകാശനം ചെയ്തു. ദേവമാതാ പ്രൊവിൻഷ്യൽ ഫാദർ വാൽട്ടർ തേലപ്പിള്ളി സി.എം.ഐ അനുഗ്രഹ പ്രഭാഷണം നടത്തി.

സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് മെമന്റോ വിതരണം ചെയ്തു.

ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.എം.ഡി ജോയ് ആലുക്കാസ്, ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ബി.ഡി ദേവസി എം.എൽ.എ, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി.പി ജോസ് , ജോയ്ആലുക്കാസ് ഗ്രൂപ്പ് സി.ഇ.ഒ ബേബി ജോർജ്ജ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണംചിറ, തൃശൂർ ചേമ്പർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.ആർ വിജയകുമാർ, തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് സോണി സി. എൽ, മ്യൂസിക് ഡയറക്ടർ അൽഫോൺസ് ജോസഫ, ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ. ജോർജ്ജ് കണ്ണംപ്ലാക്കൽ തുടങ്ങിയവർസംസാരിച്ചു.

അടുത്ത സ്‌നേഹ സംഗമം ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടത്തും. ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 കുടുംബങ്ങൾ സ്വന്തം ഭവനങ്ങളിൽ താമസം ആരംഭിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലെ ഭവന നിർമ്മാണങ്ങൾ ഉടൻ പൂർത്തിയാകും.

ജോയ് ആലുക്കാസ്

സി.എം.ഡി, ജോയ് ആലുക്കാസ് ഗ്രൂപ്പ്

ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഭവനപദ്ധതി ജോയ് ഹോംസ് ഗുണഭോക്താക്കളുടെ സ്‌നേഹകൂട്ടായ്മയുടെ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ നിർവ്വഹിക്കുന്നു. ഫാ. റോബി കണ്ണംചിറ (ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ), ജോളി ജോയ് ആലുക്കാസ് (ഡയറക്ടർ, ജോയ്ആലുക്കാസ് ഗ്രൂപ്പ്), അജിത വിജയൻ (തൃശൂർ മേയർ), ബി.ഡി ദേവസി എം.എൽ.എ, ജില്ലാ കളക്ടർ എസ്.ഷാനവാസ്, ടി.എസ് പട്ടാഭിരാമൻ (എംഡി, കല്യാൺ സിൽക്‌സ്), ജോയ് ആലുക്കാസ് (സി.എം.ഡി, ജോയ്ആലുക്കാസ് ഗ്രൂപ്പ്), നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഫാ. വാൽട്ടർ തേലപ്പിളളി (പ്രൊവിൻഷ്യൽ, ദേവമാത പ്രൊവിൻസ്), ഫാ. ജോർജ്ജ് കണ്ണംപ്ലാക്കൽ (ഡയറക്ടർ, ദിവ്യഹൃദയാശ്രമം, ചെന്നായ്പ്പാറ), സോണി സി.എൽ (പ്രസിഡന്റ്, തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ) തുടങ്ങിയവർ സമീപം.