കൊച്ചി: കുഴുപ്പിള്ളി മേഖലയിലെ വിവിധ പ്രദേശങ്ങളിലെ അർബുദ രോഗികളുടെ വീടുകളിലെത്തി 17 ന് സ്‌നേഹത്തണൽ മെഡിക്കൽസംഘം മരുന്നും ചികിത്‌സയും നൽകും. ഓങ്കോളജിസ്‌റ്റ് ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകുന്ന സംഘത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കെ.വി.തോമസ്, നഴ്സ് ജിൻസി എന്നിവരുണ്ടാകും. ആത്മമിത്രം പ്രവർത്തകരുടെ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9447474616.