പെരുമ്പാവൂർ: സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന സി.പി.ഐ നേതാവുമായിരുന്ന എസ്. ശിവശങ്കരപ്പിള്ളയുടെ മൂന്നാം ചരമവാർഷികം ഇന്ന് ആചരിക്കും. സി.പി.ഐ ബ്രാഞ്ച് കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ഛായാചിത്രം സ്ഥാപിച്ച് പതാക ഉയർത്തും. തുടർന്ന് പുല്ലുവഴിയിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തും. അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ് ശിവശങ്കരപിള്ള സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ എസ്. ശിവശങ്കരപിള്ള സ്മാരക പുരസ്‌കാരം വിപ്ലവഗായികയും സാമൂഹ്യപ്രവർത്തകയുമായ പി.കെ. മേദിക്ക് പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കും.