1
ജില്ലാ പ്രസിസന്റ് ബി. ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : കേരളാ ബാങ്കിന്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന മദ്ധ്യ മേഖലാ പ്രചരണ ജാഥസമാപിച്ചു.ഡി.ബി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് സരളാഭായി ക്യാപ്റ്റനായ ജാഥയുടെ സമാപന സമ്മേളനം കാക്കനാട് ഡി.ബി.ഇ.എഫ്. ജില്ലാ പ്രസിസന്റ് ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. ബെഫി ഏരിയാ പ്രസിഡന്റ് ബി. ദീപേഷ് അദ്ധ്യക്ഷനായിരുന്നു. ജാഥാ മാനേജർ പി.ജി.ഷാജു , ബെഫി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. അനിൽ, ഏരിയ സെക്രട്ടറി മനോജ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. കേരളാബാങ്കിന്റെ സാദ്ധ്യതകൾ വിശദീകരിക്കുന്ന തെരുവു നാടകം അരങ്ങേറി.