പെരുമ്പാവൂർ: ഗ്രാമീണ ജനവിഭാഗങ്ങളെ കൊള്ളപ്പലിശക്കാരിൽനിന്ന് സംരക്ഷിക്കുന്ന മുറ്റത്തെ മുല്ല പദ്ധതി മുടക്കുഴ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. പെട്ടമല നവജീവ സ്വയംസഹായ സംഘത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. ജോബി മാത്യു, ജോഷി തോമസ്, പി.ഒ. ബെന്നി, പോൾ കെ പോൾ, കെ.വി. സാജു, ഇ.വി. വിജയൻ, മോളി രാജു, ദീപ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.