പെരുമ്പാവൂർ: വഴിയോര കച്ചവട യൂണിയന്റെ ജനറൽ ബോഡി യോഗം പെരുമ്പാവൂർ ലേബർ സെന്ററിൽ പ്രസിഡന്റ് സിദ്ദിഖ് പുളിയാംമ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. സി.വി. മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി തങ്കച്ചൻ, പി.ജി. മഹേഷ്, വി.ഇ. റഹീം, സുലൈമാൻ കുറ്റിപ്പാടം എന്നിവർ പ്രസംഗിച്ചു.