കൂത്താട്ടുകുളം: സേവാഭാരതി തിരുമാറാടി പഞ്ചായത്ത് തലയൂണിറ്റ് രൂപീകരിച്ചു. ഖണ്ഡ് പ്രമുഖ് വി.കെ. അജിയുടെ അദ്ധ്യഷതയിൽ ചേർന്നയോഗത്തിൽ മണ്ഡൽ സേവാപ്രമുഖ് പി.ജി. ശശികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്. മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി, എം.എസ്. രാധാകൃഷ്ണൻ, ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹ് കെ.എസ്. സുനീഷ് എന്നിവർ സംസാരിച്ചു.
സേവാഭാരതി പഞ്ചായത്ത് സമിതി ഭാരവാഹികളായി എം.എസ്. രാധാകൃഷ്ണൻ നായർ (പ്രസിഡന്റ്), പി.എൻ. രവീശങ്കർ (വൈസ് പ്രസിഡന്റ്), പി.എൻ. പ്രദീപ്കുമാർ (സെക്രട്ടറി), നവീൻ കെ. സന്തോഷ് (ജോ. സെക്രട്ടറി), ടി.എസ്. പ്രസാദ് (ട്രഷറാർ) എന്നിവരെതിരഞ്ഞെടുത്തു.