subjail
മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷം സമാപന സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ലക്ഷ്മി കെ, സിന്ധു ഷൈജു,ഉഷ ശശിധരൻ, സമീർ എ , അഡ്വ.എ.കെ. അനിൽകുമാർ എന്നിവർ സമീപം

മൂവാറ്റുപുഴ: സ്‌പെഷ്യൽ സബ് ജയിലിൽ ജയിൽക്ഷേമദിനാഘോഷം 2019 ന്റെ സമാപന സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജയിൽ സൂപ്രണ്ട് എ. സമീർ സ്വാഗതം പറഞ്ഞു. റീജിയണൽ വെൽഫെയർ ഓഫീസർ കെ. ലക്ഷ്മി മത്സരവിജയികളായ അന്തേവാസികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ സിന്ധു ഷൈജു, ഇടുക്കി ജില്ലാ ജയിൽ സൂപ്രണ്ട് അൻസാർ കെ. ബി, അഡ്വ. എ.കെ. അനിൽകുമാർ, അനീഷ് പി. ചിറയ്ക്കൽ, റോട്ടറി ക്ലബ് പ്രസിഡന്റ് കെ.എ. ആന്റണി, സെക്രട്ടറി ബേബിജോൺ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഹരികുമാർ വി. ജി എന്നിവർ സംസാരിച്ചു. ഉബൈദ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.