പറവൂർ : കൂട്ടുകാട് എസ്.എൻ.ഡി.പി ശാഖായോഗം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ നിർമ്മിക്കുന്ന ഗുരുദേവ മണ്ഡപത്തിന്റെ ശിലാസ്ഥാപനം മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രി നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, എം.ടി. ദിലീപ്കുമാർ, വി.എം. നാഗേഷ്, ശാഖാ പ്രസിഡന്റ് രണരാജൻ, സെക്രട്ടറി പി.ഡി. അഭിലാഷ്, സുബ്രഹ്മണ്യ സമാജം സെക്രട്ടറി സന്തോഷ്, നിർമ്മാണ കമ്മിറ്റി കൺവീനർ വേണുഗോപാൽ കുറ്റിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.