പറവൂർ : അമൃത ആശുപത്രിയുടെ സഹകരണത്തോടെ കൈതാരം റെഡ്സ്റ്റാർ ഫൈൻ ആർട്ട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9.30ന് കൈതാരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നേത്ര, ദന്ത വിഭാഗങ്ങളും ജനറൽ മെഡിസിനും ഉൾപ്പെടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും. സൗജന്യ രക്തപരിശോധനയും രക്ത, അവയവദാന ബോധവത്കരണ ക്ളാസും നടക്കും.