അങ്കമാലി: പൗരത്വ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം നിയോജകമണ്ഡലം പ്രസിഡന്റ് നിതിൻ മംഗലി ഉദ്ഘാടനം ചെയ്തു. ആന്റിഷ് കുളങ്ങര, ആന്റണി തോമസ്, ബിജു മേനാച്ചേരി, അനീഷ് മണവാളൻ, അഖിൽ ഡേവീസ്, ശ്രീകുമാർ മങ്ങാട്ടുകര, പ്രദീപ് ജോസ് എന്നിവർ പ്രസംഗിച്ചു.