മൂവാറ്റുപുഴ:കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും, ധർണയും നടത്തി. എസ്തോസ് ഭവന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.തുടർന്ന്നടന്ന ധർണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.എം.എസഹീർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ, കെ പി രാമചന്ദ്രൻ ,കെ എൻ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.