പറവൂർ : കോട്ടപ്പുറം രൂപത ലത്തീൻ സമുദായസംഗമം ഇന്ന് പറവൂരിൽ നടക്കും. സമുദായറാലി, അവകാശ പ്രഖ്യാപന സമ്മേളനം എന്നിവ നടക്കും. കോട്ടപ്പുറം രൂപതയിലെ 52 പള്ളികളിൽ നിന്നായി പതിനൊന്നായിരത്തോളം വിശ്വാസികൾ പങ്കെടുക്കും. വൈകിട്ട് മൂന്നിന് നഗരത്തിൽ റാലിയും അഞ്ചിന് പറവൂർ ടൗൺ ഹാളിൽ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.