അങ്കമാലി : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ എറണാകുളം ജില്ലാ സമ്മേളനം ഇന്ന് നടക്കും .. അങ്കമാലി ആയുർവേദ ഭവൻ ഹാളിൽ രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം ബെന്നി ബഹന്നാൻ എം പി ഉദ്ഘാടനം ചെയ്യും. .റോജി എം ജോൺ എം എൽ എ വിശിഷ്ടാതിഥി ആയിരിക്കും .യോഗത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ല പ്രസിഡന്റ് ഡോക്ടർ പി ആർ സലിം അദ്ധ്യക്ഷത വഹിക്കും .തുടർന്ന് നടക്കുന്ന ആരോഗ്യ ജാഗ്രതാ സദസിൽ ഡോക്ടർ സാദത്ത് ദിനകർ ആമുഖപ്രസംഗം നടത്തും .ചികിത്സാ രംഗത്തെ നൈതികതയും നിയമബോധനവും എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് ഡി. ബി ബിനു മുഖ്യ പ്രഭാഷണം നടത്തും .ഡോക്ടർ ഇ എ സോണിയ പുരസ്കാര സമർപ്പണം നടത്തും