പറവൂർ : സത്യസായി ഓർഫനേജ് ട്രസ്റ്റ് പറവൂരിൽ ആരംഭിച്ച സൗജന്യതയ്യൽ പരിശീലന കേന്ദ്രം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രമേശ് മേനോൻ, നഗരസഭ കൗൺസിലർ ടി.വി. നിധിൻ, വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ ഡയറകടർ ഗിരീഷ്, ശാരദാ വിദ്യാമന്ദിർ ചെയർമാൻ അമരേന്ദ്രൻ, പ്രിൻസിപ്പൽ ശ്രീലക്ഷ്മി, കെ.യു. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. തെക്കേനാലുവഴിൽ പ്രവർത്തിക്കുന്ന സെന്ററിലാണ് മൂന്നു മാസത്തെ സൗജന്യ തയ്യൽ പരിശീലന കോഴ്സ് നടത്തുന്നത്.