മൂവാറ്റുപുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ മൂവാറ്റുപുഴ ഉപ ജില്ലാ ഓഫീസ് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വായ്പ മേളയും ബോധവത്കരണ സെമിനാറും പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി ഡയറക്ടറും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ഉഷശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റെ കെ.പി. രാമചന്ദ്രൻ, കെ.എസ്. ബി. സി. ഡി.സി മാനേജർ രാജേഷ് എം.ജി, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശ്രീദേവി വി.ആർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മാറാടി സി ഡി എസിന് ഒരുകോടി 60ലക്ഷം രൂപ 380 ഗുണഭോക്താക്കൾക്ക് നൽകുന്നതിനായി നൽകി.