അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂക്കന്നൂർ പഞ്ചായത്ത് പറമ്പയത്ത് നിർമ്മിച്ചിട്ടുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഫാ. ജോയി കോലഞ്ചേരി, ബ്ലേക്ക് പഞ്ചായത്ത് മെമ്പർ ടി.എം. വർഗീസ് എന്നിവർ പങ്കെടുക്കും.