പറവൂർ : ലൈബ്രേറിയൻമാർക്കുള്ള ക്ഷേമനിധി ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ പറവൂർ താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അജിത്ത്കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ലളിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ടി. മോഹനൻ, ഷൈനി ശിവാനന്ദൻ, ബിന്ദു ബാബു, കെ.എസ്. മായ, കെ.ജി. ലാലു, ദീപ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.