ksta
കെ.എസ്.ടി.എ ജില്ലാ സമ്മേളനം കോലഞ്ചേരിയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: പൗരത്വ ഭേദഗതി ബിൽ ജനാധിപത്യത്തിൽ നിന്നും മതാധിപത്യത്തിലേക്കുള്ള തിരിച്ചു പോക്കാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ.കെ.എസ്.ടി.എ ജില്ലാ സമ്മേളനം കോലഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് രാജ്യത്തിന്റെ മതനിരപേക്ഷ മുഖം നഷ്ടപ്പെടുത്തി ഇത് നടപ്പാക്കുന്നതിലൂടെ 19.5 ലക്ഷം പേർ പൗരൻമാരല്ലാതായി തീരും. ഇന്ത്യയിൽ താമസിക്കുന്ന മുഴുവനാളുകൾക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ ലംഘനമാണ് കേന്ദ്രസർക്കാർ നടപടിയെന്നും സി എൻ മോഹനൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ആനന്ദകുമാർ അദ്ധ്യക്ഷനായി. സംഘാടക സമിതിചെയർമാൻ സി കെ വർഗീസ് , കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.വി ബെന്നി സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി, ടി വി പീ​റ്റർ,സി ജയശ്രി ,കെ.എസ് ഷനോജ്കുമാർ ജെയിംസ് പി.പോൾ വിവിധ സംഘടനാ ഭാരവാഹികളായ കെ.എ അൻവർ, ഒ.സി ജോയി എന്നിവർ സംസാരിച്ചു.വിദ്യഭ്യാസ ചരിത്ര പ്രദർശനം സി.പി.എം ജില്ലാ കമ്മി​റ്റിയംഗം അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി സർവ്വകലാശാല സിൻഡിക്കേ​റ്റംഗം പ്രൊഫ. അജി സി.പണിക്കർ സാംസ്‌കാരിക പ്രഭാഷണം നടത്തി. ഇന്ന് സമ്മേളനം തുടരും. ഉച്ചക്ക് 12ന് സർഗസംഗമം അവാർഡ് വിതരണ സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ അവാർഡ് വിതരണം ചെയ്യും.