കൊച്ചി: ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ മൂന്ന് റോഡുകൾ ഇന്ന് ശുചീകരിക്കും. അമൃതജ്ഞാന തപസ്വിനി 23 ന് വൈകിട്ട് നാലിന് പാലാരിവട്ടം ആശ്രമത്തിൽ എത്തുന്നതിന്റെ ഭാഗമായാണ് ശുചീകരണം. പരിപാടി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. അഡ്‌മിനിസ്‌ട്രേഷൻ മേധാവി ജനനി വിജയജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ ജെസി ജേക്കബ് പങ്കെടുക്കും.സെന്റ് ജൂഡ് ജംഗ്ഷൻ റോഡ്, സ്‌റ്റേഡിയം ലിങ്ക് റോഡ്, പൈപ്പ് ലൈൻ റോഡ് എന്നിവയാണ് ശുചീകരിക്കുക. 24, 25 ദിവസങ്ങളിൽ അമൃതജ്ഞാന തപസ്വിനി ആശ്രമത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുകയും ദർശനം നൽകുകയും ചെയ്യും. ശുചീകരണ പ്രവർത്തനങ്ങൾക്ക് അസി. ജനറൽ മാനേജർ വി. ജോയ്, ഏരിയ കോ ഓർഡിനേറ്റർ ഇ. ഗിരീഷ്, രാധാകൃഷ്‌ണൻ പാറപ്പുറം, ആർ. സതീശൻ, ക്യാപ്‌ടൻ മോഹൻദാസ്, അഡ്വ. കെ.സി. സന്തോഷ് കുമാർ, ജെ.എൽ. അഖിൽ, അഡ്വ. ചന്ദ്രലേഖ തുടങ്ങിയവർ നേതൃത്വം നൽകും.