അങ്കമാലി: വിറകിനായി റബ്ബർചില്ലകൾ മുറിക്കുന്നതിനിടെ കാൽവഴുതി വീണ് ഗൃഹനാഥൻ മരിച്ചു. അയ്യമ്പുഴ കട്ടിംഗ് ജംഗ്ഷൻ തെരുവത്ത് മത്തായിയുടെ മകൻ അയ്യമ്പുഴപള്ളി മുൻ കൈക്കാരൻ എബ്രഹാമാണ് (അവറാച്ചൻ–65) മരിച്ചത്. വീടിനു സമീപത്തെ പറമ്പിൽ ഇന്നലെ 12.45 ഓടെയാണ് അപകടം. സംസ്കാരം ഇന്ന് വൈകിട്ട് 4ന് അയ്യമ്പുഴ സെന്റ്മേരീസ് ദേവാലയത്തിൽ. ഭാര്യ: മരങ്ങാട്ടുപിള്ളി കോതക്കുഴൽ ലീല. മക്കൾ: ബിജോവിൻ, ബ്ലോസ്‌വിൻ. മരുമക്കൾ: ബിനി, റോഷൻ (ഗോവ).