ആലുവ : കേന്ദ്ര ഗവണ്മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പൗരത്വ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി എ.എ. സഹദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, അഡ്വ. മനോജ്. ജി. കൃഷ്ണൻ, അസ്‌ലഫ് പാറേക്കാടൻ, ജോബി മാത്യു, എം.എ. സഗീർ, മിൽഷ ലുമുംബ, അഭിരാമി ഷാജി, ശരണ്യ, ശിവരഞ്ജിനി, സ്വാലിഹ് അഫ്രീദി, അലൻ ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.