വൈപ്പിൻ : വൈപ്പിൻകരയിലെ ശാഖായോഗങ്ങളുടെ കീഴിലുള്ള സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ നടന്നു. എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണ ഭവനിൽ യൂണിയൻ പ്രസിഡന്റ് ടി ജി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. വി. ശ്രീകുമാർ സംഘടനാ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.