ആലുവ : നൊച്ചിമ സേവന ലൈബ്രറി വയോജനവേദി, സാക്ഷരത മിഷൻ വികസന വിദ്യാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ മിഡ് ടൗൺ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്‌പെഷ്യലിസ്റ്റ് ആലുവയുടെ സഹകരണത്തോടെ സൗജന്യ കേൾവി പരിശോധന സംസാരശേഷി വൈകല്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആബിദ ഷെറീഫ് ഉദ്ഘാടനം ചെയ്തു. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദീൻ, അനീറ്റ റെജി, സതീദേവി, ശ്രുതി സന്ദീപ്, ടി.എ. ആഷിക്ക്, എ.കെ. വേലായുധൻ, എം.കെ. അബ്ദുൾ കാതർ, എം.പി. നിത്യൻ എന്നിവർ സംസാരിച്ചു.