കൊച്ചി : അഭിഭാഷകരുടെ ബഹിഷ്കരണം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ലോക് അദാലത്തുകളെ ബാധിച്ചപ്പോൾ ശരാശരി 21,000 കേസുകൾ തീർപ്പാകുന്നിടത്ത് ഇന്നലെ തീർപ്പായത് 12,500 കേസുകൾ മാത്രം.
വാഹനാപകട കേസുകളിൽ നഷ്ടപരിഹാരത്തുക പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ അദാലത്ത് ബഹിഷ്കരിച്ചത്. അദാലത്തിനായി കേരള ലീഗൽ സർവീസസ് അതോറിറ്റി തയ്യാറാക്കിയ വക്കീൽ വേണ്ട, ഫീസ് വേണ്ട എന്ന മുദ്രാവാക്യവും എതിർപ്പിനു കാരണമായി.
നിലവിലെ കേസുകളിൽ :
ഒത്തതീർപ്പായ ആകെ തുക - 24.70 കോടി രൂപ
വാഹനാപകട നഷ്ടപരിഹാരക്കേസുകൾ - 623
വിവാഹത്തർക്ക കേസുകൾ - 111
ചെക്ക് കേസുകൾ - 216
ബാങ്ക് റിക്കവറി കേസുകൾ - 16
ഭൂമി ഏറ്റെടുക്കൽ കേസുകൾ - 16
പുതിയ കേസുകളിൽ :
ഒത്തുതീർപ്പായ ആകെ തുക - 22.52 കോടി രൂപ
ബാങ്ക് റിക്കവറി കേസുകൾ - 3.406
വിവാഹത്തർക്ക കേസുകൾ - 5