csez
അനിശ്ചിതകാല സമരം ആരംഭിച്ചു

കാക്കനാട്: സെസിലെ പ്രൈമസ് ഗ്ലൗസ് കമ്പനിയിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. എം. സ്വരാജ് എം.എൽ.എ കമ്പനിക്കു മുന്നിൽ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ .അരുൺകുമാർ,​ എം.എം. നാസർ, ബിജുമോൻ സി. പ്രദീപ് കുമാർ, വിനോദ് എന്നിവർ സംസാരിച്ചു. ശമ്പളകുടിശിക, പിരിച്ചുവിടൽ , സ്ത്രീകളോട് വിവേചനം എന്നിവയ്ക്കെതിരെ യാണ് സമരം.