വൈപ്പിൻ: മക്കളും സുഹൃത്തുക്കളുമൊത്ത് മല കയറുന്നതിനിടയിൽ അപ്പാച്ചിമേടിൽ വെച്ച് കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. ചെറായി ദേവസ്വംപറമ്പിൽ രാജൻകമ്മത്തിന്റെ മകൻ വേണു ആർ. കമ്മത്താണ് (42) ഇന്നലെ ഉച്ചക്ക് മരണമടഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ചെറായിയിൽ നിന്ന് മക്കളായ ആകാശ് രാജ്, അശ്വന്ത് രാജ് എന്നിവരും രണ്ട് സുഹൃത്തുകളുമായാണ് വേണു ശബരിമലയ്ക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് വേണു കുഴഞ്ഞുവീണത്. ഉടനെ സമീപത്തെ ഹൃദ്രോഗചികിത്സാവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും പിന്നീട് വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: പ്രിയ.