കൊച്ചി: കെ.എം. നടേശൻ ഭാഗവതർ ഗുരുസ്മരണയും സംഗീതസന്ധ്യയും നാടകാചാര്യനായ കലാരത്‌ന കെ.എം. ധർമ്മൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇ.കെ. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. പിന്നണി ഗായകൻ അഫ്‌സൽ, ഗായിക ജെൻസി, ഡോ. സതീഷ് ഭട്ട്, ടി.കെ. വത്സൻ, വി.എ. ശ്രീജിത്, പീറ്റർ ജോസ്, ഇടക്കൊച്ചി സലിംകുമാർ, കെ.എൻ. ശാന്താറാം എന്നിവർ സംസാരിച്ചു.