കൊച്ചി: എസ്.എൻ.ഡി.പി യോഗം കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം ചൊവ്വാഴ്ച ആരംഭിക്കും. ക്ഷേത്രം തന്ത്രി വൈക്കശ്ശേരി സുരേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ വൈകിട്ട് 7.30നും 8.30നുമിടയിൽ കൊടിയേറ്റും. ഉത്സവത്തിന്റെ ആദ്യദിനം രാവിലെ 5 മുതൽ ക്ഷേത്രചടങ്ങുകൾ, 8ന് നാരായണീയ പാരായണം, 11.30ന് ഉച്ചപൂജ എന്നിവ നടക്കും. 11ന് വിളകളുടെ ശാസ്ത്രീയ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ നടക്കും. 12.30ന് മഹാപ്രസാദ ഊട്ടിന്റെ ഭദ്രദീപം തെളിക്കൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട് ഉണ്ടായിരിക്കും. വൈകിട്ട് 5ന് സംഗീത സദസ്, രാത്രി 8.30ന് വാമൊഴിപ്പാട്ടും നേർക്കാഴ്ചയും എന്നിവ നടക്കും. ബുധനാഴ്ച രാവിലെ 8ന് പന്തീരടി പൂജ, 9ന് കലശപൂജ, 10.30ന് ആരോഗ്യ സെമിനാർ, രാത്രി 8ന് കലാപരിപാടികൾ എന്നിവ നടക്കും. 19ന് രാവിലെ 9 മുതൽ പാൽകാവടി വരവ്, തുടർന്ന് വിശേഷാൽ കാവടി അഭിഷേകം എന്നിവ ഉണ്ടായിരിക്കും. രാവിലെ 11ന് കോട്ടയം ജില്ല പൊലീസ് നർക്കോട്ടിക് സെൽ അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ ഒറ്റയാൾ നാടകം കാഴ്ച കൂത്ത് നടക്കും. തുടർന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് നടക്കും. വൈകിട്ട് 5ന് ഭസ്മക്കാവടി വരവ് ആരംഭിക്കും. 7ന് ദീപാരാധനയും തുടർന്ന് ഭസ്മക്കാവടി അഭിഷേകവും നടക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണം എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ. വൈകിട്ട് 7ന് ദീപാരാധനയും തുടർന്ന് കലാപരിപാടികളും നടക്കും. 21ന് ചിത്തിര മഹോത്സവം ദിനത്തിൽ രാവിലെ 8 മുതൽ കൊടിമര ചുവട്ടിൽ പറ നിറയ്ക്കൽ പ്രധാനം, രാവിലെ 9ന് വിശേഷാൽ കലശ അഭിഷേകം എന്നിവ നടക്കും. 10.30ന് ഗുരുവിന്റെ അദ്വൈത ദർശനം എന്ന വിഷയത്തിൽ പ്രഭാഷണവും വൈകിട്ട് 6.30ന് മൂലസ്ഥാനത്ത് ഇറക്കിപൂജയ്ക്ക് ശേഷം ഘോഷയാത്രയും രാത്രി 8.30ന് നാടകവും ഉണ്ടായിരിക്കും. 22ന് ആറാട്ട് മഹോത്സവ ദിനത്തിൽ രാവിലെ 10ന് പ്രഭാഷണവും 11ന് ചാക്യാർകൂത്തും നടക്കും. വൈകിട്ട് 3ന് ആറാട്ട് പാണിയും തുടർന്ന് ആറാട്ടിന് പുറപ്പാടും വൈകിട്ട് 5നും 6നും മദ്ധ്യേ തിരു ആറാട്ടും നടക്കും. തുടർന്ന് ആറാട്ട് ഘോഷയാത്രയും ശേഷം ഇറക്കിയെഴുന്നള്ളിപ്പും രാത്രി 9ന് നാടകവും ഉണ്ടായിരിക്കും.