കൊച്ചി: നിർമ്മാണത്തിലിരിക്കെ പൊളിഞ്ഞുവീണ കൊച്ചി കാൻസർ സെന്റർ കെട്ടിടത്തിന്റെ പുനർനിർമ്മാണം എത്രയുംവേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രൊഫ.എം.കെ. സാനുവിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് കത്തയച്ചു. മദ്ധ്യകേരളത്തിലെ രോഗികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാൻസർ സെന്ററിന്റെ നിർമ്മാണം ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കണമെന്ന് കത്തിൽ പറയുന്നു.