കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 19, 20 തീയതികളിലാണ് പ്രധാന തിരുന്നാൾ. തിരുനാളിന് മുന്നോടിയായി ജനുവരി 10 ന് ടൗൺ കപ്പേളയിലും 11ന് പള്ളിയിലും നൊവേനകൾ ആരംഭിക്കും. കപ്പേളയിൽ വൈകിട്ട് 5നും പള്ളിയിൽ രാവിലെയും ആയിരിക്കും നൊവേന. തിരുനാൾ ദിനമായ 19ന് രാവിലെ 9ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഛാന്ദ് രൂപതാ ബിഷപ്പ് മാർ എഫ്രേം നരിക്കുളം മുഖ്യ കാർമ്മികത്വം വഹിക്കും. 20ന് രാവിലെ 10ന് വിശേഷാൽ പാട്ടുകുർബാനയും ഉണ്ടായിരിക്കും. തിരുനാൾ ദിനനമായ 19, 20 തീയതികളിൽ 3 നും 12 നും ആയിരങ്ങൾ പങ്കെടുക്കുന്ന പ്രദക്ഷിണം. ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണമുണ്ട്. (www.kanjoorchurch.com). തിരുനാളിനോട് അനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ടിലും പള്ളിയങ്കണത്തിലും കലാപരിപാടികളും നടക്കും. തിരുനാളിന് ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കാഞ്ഞൂരിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നടത്തും. സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗിനായി കാഞ്ഞൂർ സെന്റ്.ജോസഫ്സ് സ്കൂൾ ഗ്രൗണ്ട് സജ്ജമാക്കി. ചികിത്സാ സഹായവുo (ഡയാലിസിസ് ) നൽകും.
വാർത്താ സമ്മേളനത്തിൽ ഫൊറോന വികാരി.ഫാ. ജോസഫ് കണിയാംപറമ്പ്, തിരുന്നാൾ ജനറൽ കൺവീനർ ജോയ് ഇടശേരി, സഹവികാാരിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.