കൊച്ചി : അനാരോഗ്യകരവും വൃത്തിഹീനവുമായ അന്തരീക്ഷത്തിലുള്ള കശാപ്പും മാംസ വിപണനവും .. ഒപ്പം രക്തവും മാംസവും ഉൾപ്പെടെ മാലിന്യങ്ങൾ പൊതുനിരത്തിലേക്ക്. കോർപ്പറേഷന്റെ ലെെസൻസോടെ കലൂർ പ്രെെവറ്റ് സ്ററാൻഡിന് പിറകിൽ പ്രവർത്തിക്കുന്ന അറവുശാല സൃഷ്ടിക്കുന്ന മാലിന്യ ഭീഷണി ഭീതി​ പടർത്തുന്നു.

അശാസ്ത്രീയമായ കശാപ്പുമൂലം പരിസരമലിനീകരണം മാത്രമല്ല തെരുവുനായ്ക്കളും പെരുകുന്നു. സ്വകാര്യ സ്റ്റാൻഡി​ൽ തെരുവുനായ്ക്കളുടെ ശല്യം അതി രൂക്ഷമാണ്. .

അറവ് രക്തവും മാംസാവശിഷ്ടങ്ങളും തേവര- പേരണ്ടൂർ കനാലിലേക്കാണ് വർഷങ്ങളായി ഇവിടെ നിന്ന് ഒഴുക്കിവിടുന്നത്. പ്രെെവറ്റ് സ്റ്റാൻഡി​ന്റെ മിക്കഭാഗങ്ങളും അറവുമാടുകളുടെ രക്തവും മാംസവും നിറഞ്ഞ് ദുഗന്ധം വമിക്കുന്നു. മറ്റ് അവശിഷ്ടങ്ങളെല്ലാം ബ്രഹ്മപുരത്തെ ഖരസംസ്കരണപ്ളാന്റിലേക്കാണ് കൊണ്ടുപോകുന്നത്.

# കഴിഞ്ഞ സെപ്തംബർ 17 ന് കോർപ്പറേഷൻ സെക്രട്ടറിക്ക് മലിനീകരണ ബോർഡ് അറവ് ശാലയുടെ പ്രവർത്തനം നിറുത്തി വെയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കോർപ്പറേഷനിലെ ഏക അറവ് ശാല തുടരട്ടെ എന്ന നിലപാടിലാണ് കോർപ്പറേഷൻ അധികൃതർ. ഇവിടെ രണ്ട് ബയോഗ്യാസ് ഓട്ടോമേറ്റഡ് സ്ളോട്ടർ മെഷീൻ ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല .

പ്ളാന്റ് സ്ഥാപിക്കും

കേരള ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ നിന്ന് 24 ലക്ഷം രൂപ ചെലവിൽ ആധുനിക പ്ളാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. മറ്റൊരിടത്തേക്കും പ്ളാന്റ് മാറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. ഭൂമി ലഭ്യമല്ലാത്തതാണ് പ്രശ്നം. രണ്ടാഴ്ചക്കുള്ളിൽ ഡി.പി.ആർ തയ്യാറാക്കും. . അറവുശാല നിറത്തേണ്ടി വന്നാൽ അനധികൃത കശാപ്പ് വർദ്ധിക്കുമെന്ന് മാത്രമല്ല. ചത്ത ഉരുക്കളെപ്പോലും കശാപ്പ് ചെയ്യുന്നയവസ്ഥ വരും . ഇപ്പോൾ വെറ്റി​റനറി ഡോക്ടറുടെ കർശന പരിശോധന കഴിഞ്ഞ ആടുമാടുകളെ മാത്രമേ കശാപ്പ് ചെയ്യുന്നുള്ളു.

പ്രതിഭ അൻസാരി , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

മാലിന്യങ്ങൾ ഉപോത്പ്പന്നങ്ങളാക്കാം.

ആരോഗ്യമുള്ള മൃഗങ്ങളെ ആധുനിക യന്ത്ര സഹായത്തോടെ കശാപ്പുചെയ്ത് ശുചിയായരീതിയിൽ മാംസവും മാംസോത്പ്പന്നങ്ങൾ വിപണനം ചെയ്യാം. .

എല്ലുകൾ, തോൽ, രക്തം, മറ്റു ശരീരഭാഗങ്ങൾ എന്നിവ പ്രത്യേകം വേർതിരിച്ച് കാർഷിക രംഗത്തിന് ഉതകുന്ന രീതിയിൽ ഉന്നത ഗുണനിലവാരമുള്ള ജൈവ വളങ്ങൾ നിർമിക്കാം.. രക്തം വേർതിരിച്ച്, പ്രത്യേക ഊഷ്മാവിൽ ശീതികരിച്ച് കാപ്പി, ഏലം തുടങ്ങിയ വിളകൾക്കുള്ള വളമാക്കിയെടുക്കാം.. മറ്റു ശരീരഭാഗങ്ങളും ഇതേ രീതിയിൽ വളമാക്കി മാറ്റാം..

#. കന്നുകാലികളുടെ കൺപീലികൾ ബ്രഷ് നിർമാണത്തിനായി വേർതിരിച്ചെടുക്കാം.

# ശേഷം വരുന്ന മാലിന്യങ്ങൾ നേരെ ബയോഗ്യാസ് പ്ലാന്റിലേക്ക് കടത്തിവിട്ട് ബയോഗ്യാസ് നിർമിക്കാം. .

.