കൂത്താട്ടുകുളം: കുരുന്നുകളുടെ കുസൃതിയും, കലാമേളങ്ങളുമായി കൂത്താട്ടുകുളത്ത് നടന്ന അങ്കണ നിറക്കൂട്ട് 2019 ശ്രദ്ധേയമായി.
മേഖലയിലെ അംഗൻവാടി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കൂത്താട്ടുകുളം ഗവ:യു .പി .സ്കൂളും, കിഴകൊമ്പ് പുരോഗമന കലാസാഹിത്യ ഗ്രന്ഥശാലയും സംയുക്തമായി നടത്തിയ അങ്കണ നിറക്കൂട്ട് കലാ സംഗമത്തിൽ, കുരുന്നുകൾ
ചിത്രങ്ങൾക്ക് നിറം നൽകിയും
പാട്ടും, നൃത്തവും കളികളുമായി സദസിന്റെ മനം കവർന്നു.30 അംഗൻവാടികളിലും സ്കൂളിലുമായി നടന്ന മത്സരത്തിൽ 203 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. അംഗൻവാടി അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
പരിപാടി നഗരസഭ ചെയർമാൻ റോയി എബ്രാഹം പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരയ സി.വി.ബേബി, ഓമന മണിയൻ, ഗ്രന്ഥശാല പ്രസിഡന്റ് സി എൻ പ്രഭ കുമാർ, കൗൺസിലർമാരായ എം.എം അശോകൻ, എ.എസ് രാജൻ, എൽ.വസുമതി അമ്മ,ലിനു മാത്യു, നളിനി ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, ഗ്രന്ഥശാല സെക്രട്ടറി എം.കെ.രാജു,
കെ.വി.ബാലചന്ദ്രൻ ,മനോജ് നാരയണൻ, ടി.വി. മായ, ജെസി ജോൺ, സി.എച്ച് ജയശ്രീ, ഷീല ദേവി എന്നിവർ സംസാരിച്ചു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി