temple
രണ്ടാർകര പയ്യന ശ്രീധർമ്മ ശാസ്താ നാഗപഞ്ചമൂർത്തി ക്ഷേത്രത്തിൽ നടന്ന സർപ്പപൂജ.



മൂവാറ്റുപുഴ: രണ്ടാർകര പയ്യന ശ്രീധർമ്മ ശാസ്താ നാഗപഞ്ചമൂർത്തി ക്ഷേത്രത്തിൽ നിവേദ്യവും കലശപൂജയും നടത്തി. ശാസ്താക്ഷേത്രത്തിൽ നടന്ന നിവേദ്യ പൂജകൾക്ക് കോന്നശ്ശേരി മന ശിവദാസൻ നമ്പൂതിരിയും , നാഗങ്ങൾക്കുള്ള കലശപൂജകൾക്ക് പുതിക്കുളം വാസുദേവൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ വിശേഷാൽ പൂജകൾ, പാനക നിവേദ്യം, സർപ്പങ്ങൾക്ക് നൂറും പാലും, പ്രത്യേക നിവേദ്യ പൂജകൾ, പറവയ്പ്പ് എന്നിവ ഉണ്ടായിരുന്നു. ദീപാരാധന, പ്രസാദ വിതരണം എന്നിവയും നടത്തി.