മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തില അഴിമതിയ്ക്കും വികസന മുരടിപ്പിനമെതിരെ സി പി എം കല്ലൂർക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. യു ഡി എഫ് ഭരിയ്ക്കുന്ന പഞ്ചായത്തിൽ ഈ വർഷം 15 ശതമാനമാണ് പദ്ധതി വിഹിതം മാത്രമാണ് ചെലവഴിച്ചത്.കല്ലൂർക്കാട് സ്വകാര്യ ബസ് സ്റ്റാന്റിൽ നിർമ്മിച്ച ശുചിമുറി തുറന്ന് കൊടുത്ത് ദിവസങ്ങൾക്കകം ടൈലും, ജല സംവിധാനവും തകർന്നു. റോഡുകളിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ മൂന്നാം ദിവസം പ്രവർത്തിക്കാ ത്തതിനാൽ ഗ്രാമങ്ങൾ ഇരുട്ടിലായി . നീറമ്പുഴ കവലയിൽ വൻ തുക മുടക്കി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിത്തിന് ചിലവായ തുക വെളിപ്പെടുത്താൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ല. പഞ്ചായത്തിന്റെ പദ്ധതികൾ അവതാളത്തിലായതോടെ ക്ഷേമ പദ്ധതികളും , വ്യക്തിഗത ആനുകൂല്യങ്ങളും ഇല്ലാതാകുമോ എന്ന് ജനങ്ങൾ ഭയപ്പെടുകയാണ്. പഞ്ചായത്ത് ആഫീസിന് മുന്നിൽ നടന്ന ധർണ്ണ സി പി എം ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി റ്റി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കെ കെ ജയേഷ്, ജോസ് ജേക്കബ്, കെ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.