മൂവാറ്റുപുഴ: കെഎസ്എസ് പിയു മാറാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സാന്ത്വന പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം എൽദോ എബ്രാഹാം എം. എൽ. എ യും, പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവനും നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് കെ വി ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി. ടി ഉലഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ .പി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. സി ഏലിയാസ്, മാറാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് മുരളി, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി വേണുഗോപാൽ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി കെ ആഗ്നസ് ,ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് മാനുവൽ സി കെ ദാമോദരൻ, പി ഐ വിശ്വംഭരൻ,എം എം വിലാസിനി എന്നിവർ സംസാരിച്ചു.