പറവൂർ : മാല്യങ്കര എസ്.എൻ.എം കോളേജ് പൂർവ വിദ്യാർത്ഥിസംഗമം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. ഡി. മധു അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയവർക്ക് എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ബി. രാജീവ് ഉപഹാരങ്ങൾ സമ്മാനിച്ചു. കോളേജ് മാനേജർ എം.ആർ. ബോസ്, പറവൂർ നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ, സിനി ആർട്ടിസ്റ്റ് രാജേഷ്, അഡ്വ. അമ്പിളി കമല, പ്രിൻസിപ്പൽ ഡോ. സി.എം. ശ്രീജിത്ത്, സി.എസ്. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ സമാപിച്ചു.