മൂവാറ്റുപുഴ: ഡിസംബർ 30ന് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടക്കുന്ന മദദെ ജീലാനി ഗ്രാന്റ് കോൺഫ്രൻസിന്റെ പ്രചരണാർത്ഥംആയുർവ്വേദ ആശുപത്രിയിൽ നിർദ്ധന രോഗികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി ഡോക്ടർ അജിത്തിന് കിറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ഷാജഹാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ബഷീർ മുസ്ലിയാർ, അബ്ബാസ് മുസ്ലിയാർ, ബൈജു എടത്താക്കര, ഹാറൂൺ ഹബീബ്, എന്നിവർ പങ്കെടുത്തു.