vhss
ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കുന്ന മികച്ച എൻ.എസ്.എസ് യൂണിറ്റിന് സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി 2019 അവാർഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും ഈസ്റ്റ് മാറാടി വി.എച്ച് എസ് സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യുവും, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖിയും ചേർന്ന് ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കുന്ന മികച്ച എൻ.എസ്.എസ് യൂണിറ്റിന് സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി 2019 അവാർഡ് ഈസ്റ്റ് മാറാടി വി.എച്ച് .എസ് സ്ക്കൂളിന് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഭിന്നശേഷി അവാർഡ് നിശയുടെ സമർപ്പണ ചടങ്ങിൽ അവാർഡ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂൾ പ്രിൻസിപ്പൽറോണി മാത്യുവും, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖിയും ചേർന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. അവാർഡ് സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അവാർഡ് വിതരണം നടത്തി. ഗോപിനാഥ് മുതുകാട്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവർ സംസാരിച്ചു.