പറവൂർ : മത്സ്യബന്ധനത്തിന് തടസമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലും മാലിന്യവും നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പറവൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. എം.ഡി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.സി. രാജീവ്, ട്രഷറർ എം.ബി. ഭർതൃഹരി, കെ.എം. അംബ്രോസ്, ടി.എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.ബി. ബിജി (പ്രസിഡന്റ്) കെ.എ. പരമേശ്വരൻ, അനിതാ തമ്പി, എം.എ. ഗിരീഷ്‌കുമാർ (വൈസ് പ്രസിഡന്റുമാർ), എ.എ. പ്രതാപൻ (സെക്രട്ടറി), പി.ബി. ബാലാനന്ദൻ, എം.എ. അനൂപ്, എസ്.വി. ഷാജി (ജോയിന്റ് സെക്രട്ടറിമാർ), എം.ബി. ചന്ദ്രബോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.