ആലുവ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഹോം നഴ്‌സുമാരുടെ സംഗമവും അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ആതുര സേവനരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവർക്കുള്ള അവാർഡ് ദാനവും നടന്നു. ചെയർമാൻ ഡോ. സി.എം ഹൈദരലി, ആലുവ ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ആർ.എം.ഒ ഡോ. മനോജ് എന്നിവർ സംസാരിച്ചു .