തൃക്കാക്കര: അടിയന്തിര സാഹചര്യങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന സിവിൽ ഡിഫൻസ് സംവിധാനം രൂപീകരിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് കീഴിൽ 124 ഫയർ സ്റ്റേഷനുകളോട് അനുബന്ധമായി 50 പേർ അടങ്ങുന്ന യുണിറ്റുകളാണ് പ്രവർത്തിക്കുക. ഓൺലൈൻ അപേക്ഷ മുഖേന തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാബത്ത താമസ സൗകര്യം ഉൾപ്പെടെ നൽകി പരിശീലിപ്പിക്കും. ഒരു ഫയർസ്റ്റേഷൻ പരിധിയിൽ 50 പേർക്ക് അവസരം ലഭിക്കും.

വിവരങ്ങൾക്ക് : cds.fire.kerala.gov.in/aboutus.php