അങ്കമാലി: ദേശീയ, സംസ്ഥാന തലത്തിൽ നീന്തൽ, ജൂഡോ, ബാസ്‌ക്കറ്റ്‌ബാൾ മത്സരങ്ങളിൽ മികവ് പുലർത്തിയ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ വിദ്യാർത്ഥികളെ ആദരിച്ചു. കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. ജോസ് കുരിയേടത്ത് യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്ക്മാൻസ്
അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, പ്രധാന അദ്ധ്യാപിക വിദ്യ കെ.നായർ, പി.ടി.എ പ്രസിഡന്റ് അബി ഡേവിഡ്, വൈസ് പ്രസിഡന്റ് നൈജോ അരീക്കൽ, അദ്ധ്യാപികമാരായ പ്രീതി, പ്രേമ, ആൻസി തോമസ്, പി.ടി.എ പ്രതിനിധി ഡോ. ജൂഡ് ജോൺ, എമിൽ ബെന്നി
എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകൻ കെ. അനിൽകുമാറിനെ ആദരിച്ചു.