flat
നെട്ടൂരിൽ ആൽഫാഫ്ളാറ്റിന് സമീപം താമസിക്കുന്നനെടുംപിളളിൽ ജനാർദ്ദനന്റെ(മണി)വീടിന്റെ സീലീംഗ് ഇളകിവീണപ്പോൾ

മരട്.പൊളിക്കുന്ന ആൽഫ ഫ്ളാറ്റിന് സമീപം വീട്ടുകാർ ടി.വി.കണ്ടുകൊണ്ടിരിക്കേ ഡൈനിംഗ് ഹാളിന്റെ സീലിംഗ് ഇളകിവീണു. വീട്ടുകാർ പരിഭ്രാന്തരായി.നെടുംപിളളിൽ ജനാർദ്ദനന്റെ(മണി)വീടിന്റെ സീലീംഗാണ് ഇളകിവീണത്.ആർക്കുംപരിക്കില്ല. വീട്ടിൽ മൂന്നുംഏഴുംവയസുള്ളകുട്ടികളുംപ്രായമായവരും ഉണ്ടായിരുന്നു.വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.ചായകുടിക്കുവാൻ കുട്ടികൾ ഡൈനിംഗ് ടേബിളിൽ എത്തുന്നതിന് അല്പം മുമ്പായിരുന്നതിനാൽ വലിയഅപകടം ഒഴിവായി.

ഇന്നലെ ഞായറാഴ്ചയും യന്ത്രങ്ങൾ ഉപയോഗിച്ച്ഫ്ളാറ്റിന്റെ ഭിത്തികൾ വലിയശബ്ദത്തിൽ പൊട്ടിക്കുകയും അടിക്കുകയും ചെയ്യുന്നശബ്ദം കേൾക്കാമായിരുന്നെന്ന് വീട്ടുകാർപറഞ്ഞു.പല വീടുകളിലും വിളളലുണ്ടായിട്ടും പരിസരവാസികൾക്കുളള ഇൻഷ്വറൻസ് പരിരക്ഷയെസംബന്ധിച്ച് സർക്കാർ രേഖാമൂലമായ ഉറപ്പൊന്നും നൽകാതെ നീട്ടികൊണ്ടുപോകുന്നതിനെതിരെ കഴിഞ്ഞവെളളിയാഴ്ച പരിസരവാസികൾ കുണ്ടന്നൂർ കവലക്ക്സമീപം പെരുവഴിയിൽകഞ്ഞിവച്ചും പ്രകടനം നടത്തിയും പ്രതിഷേധിച്ചിരുന്നു. ജനുവരി 11,12,തീയതികളിലാണ് തീരപരിപാലന നിയമംലംഘിച്ചു പണിതമരടിലെ 5ഫ്ളാറ്റുകൾ സുപ്രീംകോടതി വിധിപ്രകാരംസ്പോടനത്തിലുടെപൊളിച്ചുനീക്കുന്നത്.