കോലഞ്ചേരി: കെ.എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു. കോലഞ്ചേരി സർഗ സംഗമം അവാർഡ് വിതരണ സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടിയു ജില്ലാ സെക്രട്ടറി സി.ബി ദേവദർശനൻ അവാർഡുകൾ വിതരണം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റായി ജി.ആനന്ദ കുമാറിനെയും സെക്രട്ടറിയായി കെ.വി ബെന്നിയേയും തെരഞ്ഞെടുത്തു. ഏലിയാസ് മാത്യുവാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: കെ ആർ പ്രേമ, പി.അലിയാർ, ഡാൽമിയ തങ്കപ്പൻ, ആനി ജോർജ്(വൈസ് പ്രസിഡന്റുമാർ), ജോസ് പെറ്റ് ജേക്കബ്, സി ജയശ്രീ, ബിനോജ് വാസ്, പി.എം ഷൈനി(ജോയിന്റ്‌സെക്രട്ടറിമാർ).