അങ്കമാലി : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അനധികൃതചികിത്സാ കേന്ദ്രങ്ങൾക്കെതിരെയും വ്യാജചികിത്സകർക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.
റോജി എം ജോൺ എം.എൽ.എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ .കെ. വൈ ടോമി , സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ ,ഡോ.പി .ആർ . സലിം ,ഡോ.എം .എസ് . നൗഷാദ് എന്നിവർ പങ്കെടുത്തു.
അഡ്വ. ഡി.ബി.ബിനു മുഖ്യ പ്രഭാഷണം നടത്തി.അഷ്ടാംഗം ആയുർവേദകോളേജ് പ്രിൻസിപ്പൽ ഡോ.എം.പ്രസാദ്, കസ്റ്റംസ് കമ്മിഷണർ ഡോ.മുഹമ്മദ് യൂസഫ് , നല്ലാഹാരപദ്ധതിയുടെ പ്രവർത്തകൻ ഡോ.സിജിൻ,ആയുർവേദ സ്റ്റാർട്ടപ്പ് പുരസ്‌കാര ജേതാവ് ഡോ.നിമിന് ശ്രീധർ, പി.ജി. എൻട്രൻസ് റാങ്ക്ജേതാവ് ഡോ.കാർത്തിക് എന്നിവരെസമ്മേളനത്തിൽ ആദരിച്ചു