പള്ളുരുത്തി: കച്ചേരിപ്പടി ഗവ.ആശുപത്രിയിൽ ഡയാലിസിസ്, ഫിസിയോതെറാപ്പി,കാഷ്വാലിറ്റി എന്നിവയ്ക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആശുപത്രിയിൽ ഇമ്മ്യൂണൈസേഷൻ കോംപ്ളക്സ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ആശുപത്രിയിലെ നിലവിലത്തെ ശോച്യാവസ്ഥക്ക് മാറ്റം വരും. രാത്രി കാലത്ത് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി.. തിരുവനന്തപുരത്ത് യോഗം ചേർന്ന് ബാക്കി നടപടികൾ സ്വീകരിക്കും.എം.എൽ.എ ഫണ്ടി​ൽ നി​ന്ന് 40 ലക്ഷം രൂപ മുടക്കി എം.സ്വരാജാണ് കച്ചേരിപ്പടി ആശുപത്രിയിൽ കോംപ്ലക്‌സ് നി​ർമ്മി​ച്ചത്. റെജീനാ ബീവി, തമ്പി സുബ്രഹ്മണ്യം, മാത്യു നുമ്പേലിൽ, മെഡിക്കൽ ഓഫീസർ സവിത, സൂപ്രണ്ട് ഇൻചാർജ് ഷിബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.