fifex
ഫിഫെക്സ് എക്സിബിഷൻ അങ്കമാലി അഡ്ലക്സിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: സ്‌പെഷ്യൽ സോണിൽപ്പെടുത്തി എറണാകുളത്തെ ഫർണിച്ചർ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പി ച്ച ഫിഫെക്‌സ് എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്തങ്ങളായ കരകൗശലശില്പശൈലി വളരെ പുരാതനകാലം മുതലേ നമുക്കുണ്ട്. മെച്ചപ്പെട്ടതും ശാസ്ത്രീയമായതുമായ ഫർണിച്ചർ നിർമാണ പാരമ്പര്യവുമുണ്ട്. കൊത്തുപണികൾ നടത്തുന്ന വിദഗ്ദ്ധതൊഴിലാളികൾ ധാരാളം കേരളത്തിലുണ്ട്. എന്നാൽ വനവുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ യഥേഷ്ടം മരം ലഭിക്കുന്നതിൽ വിഷമം സൃഷ്ടിക്കുന്നുണ്ടന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ ടോമി പുലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷാജി മൻഹർ, ട്രഷറർ റാഫി പുത്തൂർ, ഫിഫെക്‌സ് കൺവീനർ ജാഫർ കെ.വി, ഫൈസൽ ചീരൻ, ചെയർമാൻ എം .ഡി .ഗോപി എന്നിവർ പ്രസംഗിച്ചു.