പള്ളുരുത്തി: പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് യുവാവ് മുളക് സ്പ്രേ അടിച്ച് ബോധം കെടുത്തിയതായി യുവതിയുടെ പരാതി. കുമ്പളങ്ങി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന അരുണിനെതിരെ യുവതി പള്ളുരുത്തി പൊലീസിൽ പരാതി നൽകി.
തന്റെ സ്വർണവും പണവും ഇയാൾ കവർന്നതായും ഇപ്പോൾ മറ്റൊരു യുവതിയുമായി ഇയാൾ കുടുംബ ജീവിതം നയിക്കുകയാണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ചെലവിനുള്ള തുക ആവശ്യപ്പെട്ട് യുവതി കോടതിയിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. മുളക് സ്പ്രേയെ തുടർന്ന് യുവതി ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു.