ആലുവ: എ.ഐ.എസ്.എഫ് ആലുവ മണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി എം.ആർ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അലൻ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ടി.എൻ. സോമൻ, മനോജ് ജി. കൃഷ്ണൻ, ലോക്കൽ സെക്രട്ടറി അബ്ദുൽ കരീം, അസ്‌ലഫ് പാറേക്കാടൻ, ജോബി മാത്യു, എം.എ. സഗീർ, എ.എ. സഹദ്, സി.എ. ഫയാസ്, അൻവർ അലി, എസ്. ശരണ്യ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അലൻ ജോൺസൻ (പ്രസിഡന്റ്), ബിലാൽ, ആൽവിൻ ജോൺസൻ (വൈസ് പ്രസിഡന്റുമാർ ), സ്വാലിഹ് അഫ്രീദി (സെക്രട്ടറി), സഹൽ, ഇ.എസ്. അനുമോൾ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.